ഹാദിയ അച്ഛനോട് സംസാരിച്ചത് ഇങ്ങനെ | Oneindia Malayalam

2017-11-29 2,127

മാതാപിതാക്കളുമായി സംസാരിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും അവരുമായി സംസാരിച്ചുവെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. അശോകനും ഇക്കാര്യം സ്ഥിരീകരിച്ചു. സേലത്ത് എത്തിയ ഉടനെയാണ് ഹാദിയയെ അശോകന്‍ വിളിച്ചത്. കേരളത്തില്‍ നിന്നു പോയിട്ടുള്ള വനിതാ സിഐയുടെ മൊബൈല്‍ ഫോണിലൂടെയാണ് ഹാദിയയുമായി അച്ഛന്‍ സംസാരിച്ചത്. കുഞ്ഞപ്പാ, മോള് നേരത്തെ എത്തിയോ എന്നാണ് അശോകന്‍ ഹാദിയയോട് ചോദിച്ചത്. എത്തി അച്ചായി എന്ന് മറുപടി പറയുകയും ചെയ്തു ഹാദിയ. ഭക്ഷണം കഴിച്ചോ? കൂട്ടുകാരികളെയൊക്കെ കിട്ടിയോ എന്നീ കാര്യങ്ങളും ചോദിച്ചു. കഴിക്കാന്‍ തുടങ്ങുവാ, പരിചയപ്പെട്ട് വരുന്നേയുള്ളൂ എന്നും ഹാദിയ മറുപടി നല്‍കി. വീട്ടിൽ കഴിഞ്ഞ കാലത്ത് തന്നെ പഴയ വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമം നടന്നിരുന്നുവെന്നും ഹാദിയ പറഞ്ഞു. ഇതിനായി ശിവശക്തി യോഗ സെന്‍ററിൽനിന്നു കൗൺസിലിങ്ങിനായി ചിലർ വന്നു. തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാർത്താസമ്മേളനം നടത്താൻ അവർ ആവശ്യപ്പെട്ടു.